നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

ചിന്താശകലങ്ങൾ

മാർഗ്ഗ  ദർശനം- കവിത 

ആരില്‍ നിന്ന് തുടങ്ങണം?
ആരില്‍ ചെന്നവസാനിക്കണം?
ആരെ തിരഞ്ഞെടുപ്പൂ ഞാന്‍ മാതൃകയ്കകായ്‌?
ആരില്‍ നിന്നുമറിയേണ്ടു  ജീവിത ഗുണപാഠങ്ങള്‍?
എത്ര ജന്മങ്ങള്‍ എത്രയോ ഭാവങ്ങളില്‍
ജീവനില്‍ നിന്നുറവയെടുത്തൂ ഞാന്‍
മുജ്ജന്മ സുകൃതമോ അതോ ദുഷ്ക്കര്‍മ ഫലമോ
ഇന്നിവിടെ ഭൂവില്‍ ഭൂജാതയായ് നാള്‍ കഴിക്കേ
തേടുമെന്‍ നയനങ്ങള്‍ ഒരു നവ ചൈതന്യത്തിനായ്
ഒരു നൂറു ചോദ്യങ്ങള്‍ തന്നുത്തരത്തിനായ്
ആത്മാവിന്‍ പൊരുള്‍ തേടി എന്നുമലയുമ്പോള്‍
എത്തിടുമൊടുവില്‍ ഞാന്‍ ദൈവസമക്ഷം
അത് വരെ തുടരുമീ ജീവിത യാത്രയില്‍
മാര്‍ഗദര്‍ശനത്തിനായ് ആരെ ഞാന്‍ തിരയെണ്ടൂ?
[2001 ലെ ഡയറി കുറിപ്പിൽ നിന്നും ]










No comments:

Post a Comment

I would like to hear back your comments...

Popular Posts

Total Pageviews